പേരാമ്പ്ര: പേരാമ്പ്ര മദർ തെരേസ ബിഎഡ് കോളജ് 2026-28 ബാച്ചിന്റെ ടാലന്റ്സ് ഡേ ആഘോഷം കോളജ് മാനേജർ ഫാ. ജോസഫ് വയലിൽ സിഎംഐ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. എഫ്. മേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രഫ. പി. ചൈതന്യ, എസ്. നന്ദന, ഹൃദ്യ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.